വ്യത്യസ്തമായ ബിസിനസ് നാട്ടിൽ തുടങ്ങിയെങ്കിലും അധികം ആളുകൾക്കും പ്രതീക്ഷിച്ചതിന്റെ അത്രയും ലാഭം കിട്ടിയിട്ടില്ല. അത് കൊണ്ട് തന്നെ ഒരുപാട് പേര് അവർ തുടങ്ങിയ സംര൦ഭത്തിനോടൊപ്പം തന്നെ ചെയ്യാൻ കഴിയുന്ന ചെറിയ ബിസിനസുകൾ തിരയുന്നുണ്ട്. പക്ഷെ ഇത് രണ്ട് ബിസിനസിനെയും വളരെ മോശമായി ബാധിക്കുന്നത് കാണാറുണ്ട്. എന്നാൽ നിലവിൽ ചെയ്യുന്ന ബിസിനസിനെ ബാധിക്കാതെ ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ് ആശയമാണ് ഇവിടെ വിവരിക്കുന്നത്.
സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് വേണ്ടിയുള്ള ഏകജാലക സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമതമാണ് . ലൈസൻസ് ഇല്ലാതെ സംരംഭം തുടങ്ങി 3 വർഷത്തിനുള്ളിൽ സമർപ്പിച്ചാൽ മതിയാകും എന്ന അവസരം ജനങ്ങൾക്ക് നൽകിയുള്ള നിയമം 2020 ൽ പുറത്തിറങ്ങി. കുടുംബ സംര൦ഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വ്യവസായ രംഗത്തേക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ട്. വലിയ ബിസിനസുകൾ തുടങ്ങുന്നതിന് മുൻപ് ഒരു പ്രവർത്തി പരിചയമെന്ന നിലയിൽ വീട്ടിൽ ചെയ്യുന്ന ചെറുകിട ബിസിനസുകൾ മാറാറുണ്ട്.
നമ്മുടെ നാടുകളിൽ ബേക്കറികളും ചായക്കടകളും ദിവസേന പുതിയത് വന്ന് കൊണ്ടിരിക്കുകയാണ്. നിരവധി ബേക്കറി സാധനങ്ങൾ, വ്യത്യസ്തമായ അട പോലത്തെ വിഭവങ്ങൾ എല്ലാത്തിനും ഇവിടെ നല്ല ഡിമാൻഡ് തന്നെയാണ്. ആവിയിൽ നിർമിക്കുന്ന നിരവധി പലഹാരങ്ങൾക്ക് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നു. ചായ വില്പന കേന്ദ്രങ്ങളിൽ ഇത് നല്ലത് പോലെ വിറ്റ് പോകുന്ന ഒന്നാണ്. മലയാളികൾ കൂടുതൽ സമയം ചിലവഴിക്കുന്ന ചായക്കടകൾ പോലത്തെ സ്ഥലത്ത് വീട്ടിൽ നിർമിച്ച് ഇഡലി ഇടിയപ്പം തുടങ്ങിയ സാധനങ്ങൾ എത്തിക്കുക. രാവിലെ 10 മാണി വരെ മാത്രം മതിയാകും ഇത് ചെയ്യാൻ. വീഡിയോ കണ്ടാൽ കൂടുതൽ വിശദമായി മനസ്സിലാക്കാൻ സാധിക്കും.

by