പുതുതായി ഒരു സംരംഭം തുടങ്ങുന്നവർക്ക് ഉപയോഗപ്രദമായ ഒരു ബിസിനസ് ആശയമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഒരു പ്രോസസിംഗും ചെയ്യാതെ തന്നെ 9 രൂപയ്ക്ക് വാങ്ങി ഏകദേശം 1500 രൂപയ്ക്ക് വിൽക്കാൻ കഴിയുന്ന ഒരു പ്രോഡക്റ്റ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുൾട്ടാണി മിട്ടി എന്ന് ഈ പ്രോഡക്റ്റ് മാർക്കറ്റിലെ സാധ്യതകളും മറ്റ് വിവരങ്ങളും നോക്കാം. ട്രേഡ് ലൈസൻസ്, പാക്കർ ലൈസൻസ്, ജി.എസ്.ടി എന്നിവ ഉണ്ടെങ്കിൽ വളരെ സിമ്പിൾ ആയിട്ട് ഈ ബിസിനസ് തുടങ്ങാൻ സാധിക്കും.
സ്ത്രീകൾക്കിടയിൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് മുൾട്ടാണിമിട്ടി. മാർക്കറ്റിൽ വളരെ ഡിമാൻഡുള്ള നാച്ചുറൽ പ്രോഡക്റ്റ് ആണിത്. പാകിസ്ഥാനിലെ മുൽട്ടാൻ എന്ന സ്ഥലത്തെ ഒരു പ്രത്യേകതരം മണ്ണാണ് മുൾട്ടാണിമിട്ടി. ഇന്ത്യയിലെ രാജസ്ഥാനിലും ഇത് ലഭ്യമാണ്. ഓൺലൈൻ സൈറ്റുകൾ പരിശോധിക്കുകയാണെങ്കിൽ ഇതിനെ 100 ഗ്രാമിന് ഏകദേശം 150 രൂപയോളമാണ് വില.
അതായത് ഒരു കിലോഗ്രാം ഏകദേശം 1500 രൂപ ലഭിക്കും. ഇന്ത്യ മാർട്ട് പോലുള്ള സൈറ്റുകളിൽ നിന്ന് ഹോൾസെയിലായി കിലോ 9 രൂപയ്ക്ക് ഈ പ്രോഡക്റ്റ് നമുക്ക് വാങ്ങാൻ സാധിക്കും. ഇതിന് ആവശ്യമായ വെയ്യിങ് മെഷീനും സീലിങ് മെഷീനും മാത്രമാണ്. ഏകദേശം പതിനായിരം രൂപയ്ക്ക് മെഷീൻ നമുക്ക് വാങ്ങാൻ സാധിക്കും. ഓൺലൈൻ വിപണിയിൽ തന്നെ ഇത് വിൽക്കുന്നതാണ് ലാഭവും എളുപ്പവും.

by