കേരളത്തിലെ വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി ഡ്രൈവർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡ് എന്നീ തസ്തികകളിലേക്ക് 7 ഒഴിവുകളിൽ ആയി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസരം മാർച്ച് 15 മുതൽ ഏപ്രിൽ 21, 2021 വരെയാണ്.
ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിൽ ഏഴ് ഒഴിവുകളാണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 11,000 രൂപ മുതൽ 41,500 രൂപ വരെയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ടായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചവർക്കും ബാഡ്ജ് കൂടി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.
നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ശാരീരികക്ഷമത ഉണ്ടായിരിക്കണം. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ശ്രദ്ധിക്കുക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ആണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by