7 ജയിച്ചവർക്ക് കേരളത്തിൽ സ്ഥിര ജോലി

- Sponsored Links -

കേരളത്തിലെ വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ആയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി വിജ്ഞാപനം പരിസസ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം 13 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്ക് കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 15 മാർച്ച് മുതൽ ഏപ്രിൽ 21 വരെ അപേക്ഷിക്കാവുന്നതാണ്.

പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം അപേക്ഷിക്കുക. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷിക്കാം.

തിരുവനന്തപുരം 02 ഒഴിവുകൾ, പത്തനംതിട്ട 01 , ആലപ്പുഴ 03, കോട്ടയം 01, ഇടുക്കി 02, കോഴിക്കോട് 02, കണ്ണൂർ 01, കാസർഗോഡ് 01 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒഴിവു വിവരങ്ങൾ. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നു.

- Sponsored Links -

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്ക് ബിരുദം ഇല്ലാത്തവർക്കും കുറഞ്ഞത് ഒരു വർഷം പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ശ്രദ്ധിക്കുക അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 21, 2020.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply