എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കും ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ SSLC വിജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. എസ് ഡി ഫൗണ്ടേഷൻ നൽകുന്ന വിധ്യാധൻ സ്കോളർഷിപ്പിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വിവിധങ്ങളായ ആനുകൂല്യങ്ങൾ ഈ ഫൗണ്ടേഷന്റെ കീഴിൽ വിദ്യാർഥികൾക്ക് നൽകി വരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളും ആരംഭിച്ചിരിക്കുന്നു.
അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് +1, +2 പഠനത്തിന് ലഭിക്കുന്നത് 6000 രൂപ വീതം ആയിരിക്കും. തുടർന്നും മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസം മുൻപോട്ട് പോകുമ്പോൾ ലഭിക്കുന്നത് 15000 രൂപ മുതൽ 60,000 രൂപ വരെയായിരിക്കും. താല്പര്യമുള്ള കോഴ്സ് പഠിക്കാൻ ആവശ്യമായ സ്കോളർഷിപ്പ് സഹായമാണ് ഈ ഫൗണ്ടേഷൻ വഴി ലഭ്യമാകുന്നത്. പഠിക്കാൻ കഴിവുള്ളതും സാമ്പത്തികമായ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്കും സഹായമെന്ന രീതിയിലാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ഉള്ളവർ അപേക്ഷ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കഴിഞ്ഞ മാർച്ച് മാസം എല്ലാ വിഷയത്തിനും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ എ പ്ലസ് ഗ്രേഡ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. കൂടാതെ വാർഷിക വരുമാനം 2 ലക്ഷം രൂപയും കൂടാൻ പാടില്ല. വരുമാനത്തിന്റെയും മാർക്കിന്റെയും ഒക്കെ അടിസ്ഥാനത്തിലാകും അപേക്ഷിക്കുന്നവരെ ഷോർട് ലിസ്റ്റ് ചെയ്യുന്നത്. അടുത്ത ഘട്ടം ഓൺലൈൻ ഇന്റർവ്യൂ അല്ലെങ്കിൽ എഴുത്തു പരീക്ഷയായിരിക്കും.
അതിന് ശേഷമാകും തിരഞ്ഞെടുക്കുന്നത്. അങ്ങനെ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് പിന്നീട് ഉള്ള പഠനത്തിന് ഒരു സഹായം എന്ന നിലയിലാകും ഈ സ്കോളർഷിപ് ലഭിക്കുന്നത്. മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് അയച്ച് കൊടുക്കേണ്ടതുണ്ട്. വരുമാന സർട്ടിഫിക്കറ്റ് പാസ്പോര്ട് സൈസ് ഫോട്ടോ കൂടി ആവശ്യമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി: 2020 സെപ്റ്റംബർ 30 ന് വൈകിട്ട് 5.00 മണി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇവിടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

by