കാര്‍ഡില്ലാതെ എങ്ങനെ പണം പിന്‍വലിക്കാം

- Sponsored Links -

നമ്മൾ എല്ലാം ATM മെഷീനിൽ നിന്നും ATM കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത് .ഈ ഒരു കാര്യം ഏതൊരു കൊച്ചു കുഞ്ഞിന് പോലും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ആ ഒരു രീതിയൊക്കെ മാറ്റിതിരുത്തി കൊണ്ട് പുതിയ രീതി കൈകൊള്ളുകയാണ് ബാങ്കിങ് മേഖലകൾ.ഇനി ATM കൗണ്ടറിൽ പോയി പണം പിൻവലിക്കാൻ ATM കാർഡിന്റെ ആവശ്യാകത വരുന്നില്ല എന്ന് സാരം.പകരം നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മാത്രം മതിയാകും.

നിലവിൽ ഈ നടപടി ആദ്യമായി കൈകൊണ്ടത് SBI ബാങ്ക് ആണ് . വരും നാളുകളിൽ ഈ ഒരു പ്രക്രിയയിലേക്ക് മാറാൻ മറ്റു ബാങ്കുകളും ആലോചിച്ചു വരികയാണ് . നമുക്ക് ഈ ഒരു നടപടി ക്രമങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ്.നമുക്ക് അറിയാം എല്ലാ ബാങ്കുകൾക്കും ഒഫീഷ്യൽ ആപ്പുകൾ ഉണ്ട്. അത് പോലെ SBI ബാങ്കിനും ഉള്ള ഔദ്യോദിക ആപ്പാണ്” യോനോ ” ആപ്പ് .ഇതിനായി നിങ്ങൾ യോനോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക ശേഷം അതിൽ പറയുന്ന വിധത്തിൽ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുക.

ഈ സമയത് ആപ്പിലേക്ക് പ്രവേശിക്കാനായി 6 അക്ക പിൻ നമ്പർ സെറ്റ് ചെയ്യാനായി ആവശ്യപ്പെടും.ആ പിന് നമ്പർ സെറ്റ് ചെയ്ത് ആപ്പിലേക്ക് പ്രവേശിക്കുക.ശേഷം വരുന്ന ഇന്റർഫേസിൽ നിന്നും” യോനോ പേ” എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക.ശേഷം “യോനോ ക്യാഷ് ” എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.തുടർന്ന് വരുന്ന ഇന്റർഫേസിൽ നിന്നുമാണ് നമുക്ക് ATM കാർഡില്ലാതെ പണം പിൻവലിക്കാനുള്ള OTP വരുന്നത്. ഈ ഇന്റർഫേസിലെ ATM എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

- Sponsored Links -

അപ്പോൾ നമുക്ക് നമ്മുടെ അക്കൗണ്ടിലെ ബാലൻസ് തുക കാണാൻ സാധിക്കുന്നു. കൂടാതെ നമുക്ക് പിൻവലിക്കാനുള്ള തുകയുടെ ഇടവും കാണാം.അവിടെ പിൻവലിക്കാനുള്ള തുക രേഖപ്പെടുത്തുക .ശേഷം നെക്സ്റ്റ് എന്ന ഓപ്‌ഷൻ ക്ലിക് ചെയ്യുക. ശേഷം നമ്മൾ “യോനോ “ആപ്പിൽ സെറ്റ് ചെയ്‌ത 6 അക്ക പിൻ നമ്പർ നൽകുക.ശേഷം നെക്സ്റ്റ് കൊടുക്കുക.ശേഷം വരുന്ന ഇന്റർഫേസിലെ “AGREE ” എന്ന ഓപ്‌ഷനിൽ ടിക് ചെയ്യുക.

ഒരു OTP നമ്പർ നമ്മുടെ മൊബൈൽ ഫോണിലേക്ക് വരും.ശേഷം ഈ OTP നമ്പറുമായി അടുത്തുള്ള SBI യുടെ ATM ൽ പോവുക.അവിടെ ATM സ്‌ക്രീനിൽ “യോനോ” എന്ന ലിങ്ക് കാണാം. അവിടെ നമുക്ക് SMS ലൂടെ ലഭിച്ച OTP നമ്പർ തെറ്റാതെ അടിക്കുക.ശേഷം CONTINUE എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.ശേഷം നമുക്ക് ഏത് തുകയ്ക്കുള്ള OTP ആണോ ലഭിച്ചത് ,ആ തുക എന്റർ ചെയ്യുക.ശേഷം നമ്മൾ ‘യോനോ ‘ ആപ്പിൽ എന്റർ ചെയ്‌ത OTP നമ്പർ കൊടുക്കുക. ശേഷം നമ്മുടെ തുക ലഭിക്കുന്നതാണ്.

- Sponsored Links -

Leave a Reply