വീട്ടിൽ തുടങ്ങാം ഈ വെറൈറ്റി സംരഭം

- Sponsored Links -

അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ,എന്നാൽ ശ്രദ്ധിച്ചവരാകട്ടെ നല്ല ലാഭം നേടിയെടുത്ത ഒരു ബിസിനെസ്സ് സംരംഭമാണ് പാവയ്ക്ക പൗഡർ ഉത്പാദനം, ഏകദേശം 310 രൂപയ്ക്കു നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടായേക്കിയെടുക്കാവുന്ന ഒരു ഉല്പന്നമാണ്. ഇവ കിലോയ്ക്ക് 600 രൂപ തൊട്ട് 700 രൂപ വരെ വിൽക്കാൻ പറ്റും. എന്നാൽ ഓൺലൈൻ വഴിയാണെങ്കിൽ 1800 രൂപ വരെയും കിലോയ്ക് ലഭിക്കുന്നതാണ്. നമ്മൾ മലയാളികയുടെ ഇഷ്ട ഭോജനമായ പാവയ്ക്ക ആണ് ഇവിടുത്തെ താരം.

ഒരുപാട് ഗുണങ്ങളാൽ സമ്പുഷ്ടമായ പാവയ്കയാണ് നമ്മൾ പൗഡർ രൂപത്തിലേക്ക് മാറ്റുന്നത്.ഇതിനായി പാവയ്ക്ക നന്നായി കഴുകി കനം കുറഞ്ഞ രീതിയിൽ മുറിച്ചു വെയിലത്തു വെച്ചു ഉണക്കിയെടുക്കുക.ഏകദേശം നാല് ദിവസം വരെ വെയിൽ കൊള്ളിക്കേണ്ടി വരും. ഡ്രയർ ആണെങ്കിൽ മൂന്നോ നാലോ മണിക്കൂർ മാത്രം മതിയാകുന്നതാണ്.ശേഷം മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുത്തു പായ്ക് ചെയ്‌താൽ മാത്രം മതി. ഒരു കിലോ പാവയ്ക്ക പൊടി ഉണ്ടാകണമെങ്കിൽ ഏകദേശം മൂന്നു കിലോ പച്ച പാവയ്ക്ക അരിഞ്ഞുണയ്‌ക്കേണ്ടി വരും.

- Sponsored Links -

നമ്മൾ ഉണ്ടാക്കിയെടുക്കുന്ന പൊടിക്ക് ആവശ്യക്കാർ ഒരുപാടുണ്ട്.ചില മരുന്ന് കമ്പനികളും അത് പോലെ ആയുർവേദ ഔഷമുണ്ടാക്കുന്നവർ എന്നിവർക്കൊക്കെ വലിയ അളവിലായി പാവയ്ക്ക പൊടി ആവശ്യമായി വരുന്നു.നിലവിൽ ഓൺലൈനിൽ 1800 രൂപക്ക് മുകളിലാണ് ഒട്ടുമിക്ക പാവയ്ക്ക പൊടിക്കും ഒരു കിലോഗ്രാമിന് വില. ഒന്ന് ശ്രമിച്ചാൽ നല്ല രീതിയിൽ ഇതുമായി മുന്നോട്ട് പോവാൻ സാധിക്കുന്നതാണ്. നിലവിൽ ഫ്ലോർ മില്ല് ജോലി ചെയ്യുന്നവർക്കും നല്ല ഒരു അവസരണമാണിത്. അല്ലെങ്കിൽ ഇതിന്റെ മാർക്കറ്റിങ്ങിനായി ഗാഥി ബോർഡിനെ സമീപിക്കാവുന്നതുമാണ്.

കൂടാതെ ജില്ലാ തല ഇന്ഡസ്ട്രീസിനെയും സമീപിക്കാവുന്നാതാണ്. ഈ വ്യവസായം ആരംഭിക്കാൻ ഫുഡ് സേഫ്റ്റിയുടെ ലൈസെൻസ് ആവശ്യമാണ്. അതേപോലെ ട്രേഡിങ്ങ് ലൈസൻസ് ,ലീഗൽ മെട്രോളജിയുടെ അളവ് തൂക്കത്തിന്റെ രെജിസ്ട്രേഷനും ആവശ്യമാണ്. അതെ പോലെ ഓൺലൈൻ മാർക്കറ്റാണ് നമ്മൾ ലക്ഷ്യമിടുന്നതെങ്കിൽ GST യും എടുത്തിരിക്കണം. അത് പോലെ ഹെൽത്തിന്റെ ഒരു കാർഡും നമുക്ക് ആവശ്യമായി വരുന്നുണ്ട്. അത് പോലെ പാക്കിങ്ങിനായി പ്ലാസ്റ്റിക്ക് കണ്ടയ്നറുകളും ആവശ്യമാണ്.

- Sponsored Links -

Leave a Reply