കോഴി ഇറച്ചികട തുടങ്ങാം

- Sponsored Links -

ചെറിയ മുതൽമുടക്കിൽ ഒരു സംരംഭം, കേരള സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ന്റെ ഔട്ട്ലെറ്റ് തുടങ്ങാം. ഇതിൽ നിന്നും പ്രതിമാസം 1 ലക്ഷം രൂപ വരെ വരുമാനം നേടാൻ സാധിക്കും.കേരളത്തിൽ പ്രവർത്തിച്ച് വരുന്ന ബ്രമ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി കേരള സർക്കാരിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ഔട്ട്ലെറ്റ് അല്ലെങ്കിൽ ഫ്രാഞ്ചൈസി തുടങ്ങാൻ ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ശുദ്ധമായ കോഴി ഇറച്ചി വിൽക്കുന്ന ഒരു സ്ഥാപനം ആണ് ബ്രമ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ എന്ന സ്ഥാപനം. ഈ സൊസൈറ്റിയുടെ കീഴിൽ കേരളത്തിൽ വിവിധയിടങ്ങളിൽ കോഴി ഫാമുകൾ ഉണ്ട്. ഈ കേരള ചിക്കന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നവർക്ക് ആവശ്യത്തിന് കോഴികളെ ഫാമുകളിൽ നിന്നും എത്തിക്കുന്നു.

- Sponsored Links -

ഒരു കിലോ കോഴിക്ക് 11 രൂപ വീതം നമുക്ക് കമ്മീഷൻ ആയി ലഭിക്കും.ഇത് മാത്രമല്ല കടകളിൽ വരുന്ന മാലിന്യം കേരള ചിക്കൻ തന്നെ വന്ന് തിരിച്ചെടുക്കുന്നതാണ്. ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.ഓഫ്‌ലൈൻ ആയിട്ടും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ താല്പര്യ൦ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

- Sponsored Links -

Leave a Reply