സംസ്ഥാന സർക്കാർ നൽകും മാസം 10000 രൂപ

- Sponsored Links -

പ്രതിമാസം 10,000 രൂപ വരെ ലഭിക്കുന്ന കർഷക ക്ഷേമനിധിയുടെ ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട രീതി, ആവശ്യമുള്ള രേഖകൾ തുടങ്ങിയ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയായ കിസാൻ സമ്മാൻ നിധി വഴി പ്രതിവർഷം 6000 രൂപ ലഭിക്കുന്നുണ്ട് . അത് പോലെ മറ്റൊരു പദ്ധതിയായ കേരള കർഷക നിധി വഴി 50 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആണ് അനുകൂല്യ൦ ലഭിക്കുന്നത്.

ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന മേഖലകൾ താറാവ്, മുയൽ, കോഴി, ആട് കന്നുകാലി കൃഷി പരിപാലന മേഖലകൾ തുടങ്ങിയവയാണ്. 18 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള കുറഞ്ഞത് 5 വർഷം എങ്കിലും ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. കൂടാതെ ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളവർ 5 ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ളവർക്കും 5 സെന്റ് മുതൽ 15 ഏക്കർ വരെ ഭൂമി ഉള്ളവരുമാണ്.

- Sponsored Links -

ഏറ്റവും കുറഞ്ഞത് 100 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. 250 രൂപ വരെ സർക്കാർ വിഹിതം . പെൻഷൻ തുക അംശദായ തുക കൂടുതൽ അടയ്ക്കുന്നതിന് അനുസരിച്ച് വർധിക്കും. ഇതിൽ ഒറ്റതവണയായി തുക ലഭിക്കുന്നത് 25 വർഷം അംശദായം അടച്ചവർക്കാണ്. കൂടാതെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ്, വിവാഹം പ്രസവം തുടങ്ങിയവയ്ക്ക് സഹായം. അപകടം മരണം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരവും ലഭിക്കും.

- Sponsored Links -

Leave a Reply