സ്ത്രീകൾക്കായി 50000 രൂപ

- Sponsored Links -

കേരളത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ട് വന്ന ഒരു പദ്ധതിയുടെ വിവവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ശരണ്യ സ്വയം തൊഴിൽ പദ്ധതി എന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ നോക്കാം. തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ, വിവാഹബന്ധം വേർപെടുത്തിയവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതർ,പട്ടികജാതി വിവാഹത്തിൽ പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്.

2010-11 ആരംഭിച്ച ഈ സ്വയം തൊഴിൽ പദ്ധതി പ്രകാരം 50000 രൂപയുടെ ധനസഹായം ആണ്‌ സ്ത്രീകൾക്ക് ലഭിക്കുന്നത്. ഇതിൽ 50% രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്രൊജക്റ്റ് റിപ്പോർട്ട് പരിശോധിച്ച ശേഷമാകും വായ്‌പ നൽകുന്നത്. ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ വായ്‌പ ഒരു ലക്ഷം രൂപ വരെ ഉയർത്തിയേക്കും. ജില്ലാ അല്ലെങ്കിൽ ടൌൺ എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് വഴി 60 മാസ തവണകളായി വായ്‌പ തിരിച്ചടയ്ക്കാവുന്നതാണ്.

- Sponsored Links -

പലിശ രഹിത വായ്‌പ ആണ് ഈ പദ്ധതി വഴി ലഭിക്കുന്നതെങ്കിൽ 50,000 രൂപയുടെ മുകളിൽ വായ്‌പ എടുക്കുന്നവർക്ക് 3% പലിശ നിരക്കിലാകും ഈടാക്കുന്നത്. സ്വയം തൊഴിൽ കണ്ടെത്താനായി സ്ത്രീകൾക്ക് വായ്‌പ സഹായം ലഭിക്കുന്ന ഈ പദ്ധതി പ്രകാരം , പദ്ധതിയുടെ 10% തുക സംരംഭക തന്നെ കണ്ടെത്തേണ്ടതുണ്ട്. വായ്‌പ അനുവദിച്ചവർക്ക് സർക്കാർ നടത്തുന്ന പരിശീലന പരിപാടി പൂർത്തിയാക്കിയിരിക്കണം. 18 മുതൽ 55 വയസ്സ് വരെയുള്ളവർക്കും വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട എപ്ലോയ്മെന്റ് ഓഫീസിലോ ജില്ലാ ഓഫീസിലോ അപേക്ഷ സംബന്ധിച്ച കാര്യങ്ങൾ അറിയാം.
കൂടുതൽ വിവരങ്ങൾക്കും അപ്ലിക്കേഷൻ ഫോമിനും : ലിങ്ക്

https://youtu.be/qtEuKBLkco8

- Sponsored Links -

Leave a Reply