പ്രമുഖ ഇ കോമേഴ്‌സ് കമ്പനികളിൽ ഒന്നായ ആമസോൺ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. ആമസോൺ കോസ്റ്റമേഴ്സിന് തടസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാനായി 2000 ഒഴിവുകളിലേക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്‌പൂർ, ചണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലക്നൗ എന്നീ സ്ഥങ്ങളിലാണ് നിയമനം നടക്കുന്നത്.
ഒഴിവുകൾ പ്രഖ്യാപിച്ചത് ആമസോൺ വെർച്വൽ കസ്റ്റമർ സർവിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ്. അത് കൊണ്ട് തന്നെ വീട്ടിലിരുന്ന് ആദ്യ 6 മാസം വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള അവസരം ഉണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയത്ത് 15000 മുതൽ 20000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഈ 6 മാസത്തിൽ ജോലിയിൽ പ്രാവീണ്യം ലഭിക്കുന്നവർക്ക് ഒഴിവുകളുള്ള സെന്ററുകളിൽ 23000 മുതൽ 30000 രൂപ വരെ ശമ്പളത്തിൽ സ്ഥിര നിയമന൦ ലഭിക്കുന്നു. പ്ലസ് ടു കൂടാതെ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത.
ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്നത് വെർച്വൽ കസ്റ്റമർ സർവിസ് അസ്സോസിയേറ്റ് പോസ്റ്റ്, ഹൈദരബാദ് മാത്രമാണ്. തുടർന്നുള്ള സ്ഥലങ്ങളിൽ പിന്നീട് അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകും. ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി ( amazon.force.com) അപേക്ഷിക്കാവുന്നതാണ്. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, പാസ്സ്‌വേർഡ് തുടങ്ങിയ വിവരങ്ങൾ നൽകി ഒറ്റ തവണ രേങിസ്ട്രറേൻ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.