2 സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കും

- Sponsored Links -

സൗജന്യ ഭക്ഷ്യ കിറ്റായി നമ്മുക്ക് ഒന്നിന് പകരം രണ്ടെണ്ണം ആണ് കിട്ടാൻ പോകുന്നത്. നമുക്കറിയാം കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ചത് മുതൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടന്നു വരുന്നുണ്ട്. ഒക്ടോബര്‍ മാസതിലെയാണ് ഇപ്പോള്‍ വിതരണം നടന്ന്‍ കൊണ്ടിരിക്കുന്നത്. ആദ്യ സമയത്ത് ഏകദേശം ആയിരം രൂപ വിലവരുന്ന കിറ്റുകള്‍ ആയിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 രൂപയില്‍ താഴെ വരുന്ന കിറ്റുകള്‍ ആണ് നല്‍കിവരുന്നത്.

- Sponsored Links -

അടുത്ത മാസം നിങ്ങള്‍ക്ക് 2 കിറ്റുകള്‍ ആകും ലഭിക്കാന്‍ പോകുന്നത്. ക്രിസ്തുമാസിനോട് അനുബന്ധിചാകും വിതരണം. ക്രിസ്തുമസ്സിനു മുന്പ് തന്നെ എല്ലാവര്‍ക്കും ഇത് ലഭിച്ചിരിക്കും. അതായത് ക്രിസ്തുമാസ്സിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റും നാല് മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കിറ്റും കിട്ടാനാണ്‌ സാധ്യത. സൗജന്യ ക്രിസ്തുമസ് ഭക്ഷ്യ കിറ്റിനു ഒപ്പം ലഭിക്കുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കടല, പഞ്ചസാര, വെളിച്ചെണ്ണ അര കിലോ വീതം, നുറുക്ക് ഗോതമ്പ് 1 കിലോ, മുളക് പൊടി 250, ചെറുപയർ 500, ഉഴുന്ന് 500, തുവരപ്പരിപ്പ് 250, തേയില 250, ഖദർ മാസ്ക് 2, തുണി സഞ്ചി 1 എന്നിങ്ങനെയാകും കിറ്റിൽ ലഭിക്കുന്നത്. അടുത്ത മാസം ആദ്യം മുതൽ ഇതിന്റെ വിതരണം തുടങ്ങിയേക്കും എന്നാണ് അറിയുവാൻ സാധിക്കുന്നത്.

- Sponsored Links -

Leave a Reply