ഏവർക്കും ആശ്വാസകരമായ ഒരു വായ്പ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും, അതും ഈടൊന്നുമില്ലാതെ, ഈ സംസ്ഥാന സർക്കാർ പദ്ധതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അപേക്ഷകൾ സമർപ്പിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ വായ്പയുടെ 50% തുക മുൻകൂർ ആയി ലഭിക്കുന്നതാണ്.
ഈ പദ്ധതി കേരള സർക്കാർ തുടങ്ങിയ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇത്. സംരംഭകത്വ വികസന പദ്ധതി രൂപീകരിച്ചത് 5 വര്‍ഷം കൊണ്ട് 5000 ചെറുകിട ഇടത്തര സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിച്ചു കൊണ്ട് നടപ്പിലാക്കിയതാണ്. ഈ പദ്ധതി പ്രകാരം തുടങ്ങുന്ന സംരംഭത്തിന്റെ 90% വരെ , പരമാവധി 50 ലക്ഷം രൂപ വരെ kfc വായ്പ ആയി നല്‍കുന്നുണ്ട്. 10% ആണ് [പലിശ നിരക്കെങ്കിലും 3% സര്‍ക്കാര്‍ വഹിക്കുന്നതിനാല്‍ 7% പലിശ മാത്രമാണ് നല്‍കേണ്ടത്.
പദ്ധതിയില്‍ തിരഞ്ഞെടുക്കുന്ന സംരംഭകര്‍ക്ക് 5 ദിവസത്തെ പരിശീലനവും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതാണ്. ഈ പദ്ധതിയുടെ ഏറ്റവും പുതിയ നടപടിയായിട്ടാണ് 2000 പേര്‍ക്ക് 1 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാകുമെന്ന് KFC അറിയിച്ചിട്ടുള്ളത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതായിരിക്കും. 3 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. വായ്പ ലഭിക്കാന്‍ സംസ്ഥാനത്തെ kfc ഓഫീസുകളുമായി ബന്ധപ്പെടുക.

by