ഇനി മുതൽ സംസ്ഥാനത്ത് മുദ്രപത്ര ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല, അതിന് പുതിയൊരു സംവിധാനം നിലവിൽ വന്നതിന്റെ സർക്കാർ ഉത്തരവിന്റെ വിവരങ്ങളാണ് ഇവിടെ. ഫെബ്രുവരി മാസം മുതൽ എല്ലാ മുദ്രപ്പത്ര ഇടപാടുകൾക്കും ഇ സ്റ്റാമ്പിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
ട്രെഷറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രങ്ങൾ ഇ പയ്മെന്റ്റ് മുഖേന ഡൗൺലോഡ് ചെയ്ത് ജനങ്ങൾക്ക് വാങ്ങാവുന്നതാണ്. നിലവിൽ ഇ സ്റ്റാമ്പിങ് സംവിദാനം ഒരു ലക്ഷ൦ രൂപയുടെ ഇടപാടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് മുതൽ 1 ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപ്പത്ര ഇടപാടുകൾക്കും ഇ സ്റ്റാമ്പിങ് നിര്‍ബന്ധമാക്കിയിരിക്കുന്നു.
50 രൂപയുടെ മുദ്രപത്രം പോലും ഇനിമുതൽ ഇങ്ങനെ ഡൗൺലോഡ് ചെയ്ത് വാങ്ങേണ്ടിവരും. ഈയൊരു സംവിധാനം മുഖേന വ്യാജ മുദ്രപത്രം തടയുവാനും കൃത്യമായി പണം സർക്കാരിൻറെ ട്രഷറിയിൽ എത്തിക്കുവാനും സാധിക്കുമെന്നാണ് കരുതുന്നത്. ട്രെഷറി വകുപ്പിൻറെ ഓൺലൈൻ സംവിധാനം മുഖേന പണം അടക്കുന്നവർക്ക് മാത്രമാണ് ഈ സ്റ്റാമ്പ് ലഭ്യമാവുക. ഇത് ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുത്ത് ശേഷം രജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

by