ഒരു ലക്ഷം രൂപ വരെ വായ്‌പ ആയി ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആർക്കൊക്കെയാണ് അപേക്ഷ നൽകാൻ കഴിയുന്നത്, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക. താഴ്ന്ന ജാതിക്കാരായ ഒബിസി കുടുംബങ്ങളുടെ നാമംമാത്രമായ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി 1 ലക്ഷം രൂപ വരെ ലഭിക്കും.
പിന്നോക്ക വികസന കോർപറേഷൻ ആണ് അര്ഹതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വേണ്ടിയാണ് ഈ വായ്‌പ പദ്ധതിയെന്ന് സൂചിപ്പിച്ചു. എന്താണ് ഈ ചെറുകിട സംരംഭം എന്ന് നോക്കാം, മൽസ്യ കൃഷി, പച്ചക്കറി കൃഷി, തട്ടുകട, കരകൗശല നിർമാണം, ടൈലറിംഗ്. മേൽപറഞ്ഞ പോലത്തെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വേണ്ടിയാണ് ഈ ഒരു ലക്ഷ൦ രൂപ വായ്‌പ ലഭിക്കുന്നത്.
ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ എടുക്കാത്ത സ്വന്തം പൈസ കൊണ്ട് ചെറുകിട സംരംഭങ്ങൾ തുടങ്ങിയവർക്കും ഈ തുക ലഭിക്കും. ഇത്തരക്കാർക്കും അപേക്ഷിക്കാം. 5% പലിശയിൽ 36 മാസത്തേക്കാണ് ഈ വായ്പയുടെ കാലാവധി. തവണകൾ മുടങ്ങാതെ അടച്ചാൽ 25000 രൂപ വരെ സബ്സിഡിയായി ലഭിക്കും. 1.2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം, 25 മുതൽ 55 വയസ്സ് വരെ പ്രായപരിധി, ഒബിസി വിഭാഗം, ഈ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

by