അർഹതയുണ്ടായിട്ടും ബിപിഎൽ കാർഡിലേക്ക് മാറാൻ കഴിയാത്തവർക്ക് ഒരു അവസരം വന്നിരിക്കുകയാണ്. എന്തെങ്കിലും ഒക്കെ കാരണങ്ങൾ കൊണ്ട് എ പി എൽ കാർഡിൽ തന്നെ തുടരേണ്ടി വന്നിട്ടുണ്ടാകും, അത്തരക്കാർക്ക് അവസരം. സർക്കാർ അർഹരല്ലാത്ത ബി പി എൽ കാർഡ് ഉടമകളെ അതിൽ നിന്നും മാറ്റാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 3 മാസമോ അതിൽ കൂടുതലോ ആയി സർക്കാർ നൽകുന്ന റേഷൻ കൈപ്പറ്റാത്തവരെ താത്കാലികമായി മാറ്റി നിർത്താൻ ആണ് സർക്കാർ തീരുമാനം.
ഈ ഒരു അവസരത്തിൽ തന്നെ ബിപിഎൽ കാർഡിലേക്ക് അർഹരായവരെ മാറ്റാനും തീരുമാനം ഉണ്ട്. ഇതിനായി നിങ്ങൾ താലൂക് സപ്ലൈ ഓഫീസറെ കണ്ട് അതിനുള്ള അപേക്ഷയും കാരണം കാണിക്കുന്ന രേഖകളും സമർപ്പിക്കുക. BPL കാർഡിന് എങ്ങനെ അർഹനാകുന്നു എന്ന് കാണിക്കുന്ന കാരണങ്ങൾ വ്യക്തമാക്കിയാകണം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിച്ചവരെ അർഹതയുണ്ടെന്ന് മനസ്സിലായാൽ മുൻഗണന അനുസരിച്ച് എത്ര BPL കാർഡ് ഉടമകളെ APL കാർഡിലേക്ക് മാറ്റുന്നുണ്ടോ, അത്രയും ഒഴുവിലേക്ക് APL കാർഡുള്ളവരെ BPL ആക്കി മാറ്റുന്നുണ്ട്. മാത്രമല്ല അർഹതയില്ലാത്ത BPL കാർഡിൽ തുടരുന്നവർ ഉണ്ടെങ്കിൽ സ്വയം തന്നെ അതിൽ നിന്നും മാറുക, അല്ലെങ്കിൽ ഒരു പക്ഷെ സർക്കാർ പിഴയോട് കൂടിയാകും മാറ്റുക.

by