പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികളെ കിട്ടുന്നു എന്നൊരു വാർത്ത എല്ലാവരും കേട്ടിട്ടുണ്ടാകും. ആ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 8600 രൂപയ്ക്കാണ് പോത്തിൻ കുട്ടിയെ ലഭിക്കുന്ന ഈ പദ്ധതി നിരവധി പഞ്ചായത്തുകളിലും നിലവിൽ വന്നു. ഗ്രാമസഭകളിൽ തീരുമാനിച്ചതിന്റെയും അത് പാസ്സാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് പല പഞ്ചായത്തുകളിലും ഈ പദ്ധതി പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് നടത്തി വരുന്നത്.
ഗ്രാമസഭയിൽ ഈ വിഷയം പാസ്സായി കഴിഞ്ഞാൽ മൃഗ ഡോക്ടറുമായി തീരുമാനിച്ച ശേഷം മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാകും ഈ പദ്ധതി നടത്തുന്നത്. പോത്തിന് ആവശ്യമായ തുകയുടെ പകുതി പൈസ വാങ്ങുന്നയാൾ നൽകണം. മിക്ക പഞ്ചായത്തുകളിലും 16000 രൂപയുടെ പോത്തിന് കുട്ടികളെയാണ് നൽകുന്നത്, അതിന്റെ പകുതി തുകയായ 8000 രൂപ സർക്കാർ കൊടുക്കും. ബാക്കി വരുന്ന 8000 രൂപയാണ് നമ്മൾ നൽകേണ്ടത് .
8000 രൂപ നൽകുന്നത് കൂടാതെ ഒരു 600 രൂപയുടെ ഇൻഷുറൻസ് പ്രീമിയം കൂടി എടുക്കേണ്ടി വരും, അങ്ങനെ മൊത്തം 8600 രൂപയാകും. ഗ്രാമസഭകളിൽ ചർച്ചയ്ക്ക് വെച്ച ശേഷം അത് പാസ്സാക്കിയാൽ ആ പഞ്ചായത്തിൽ സ്‌കീം പ്രബില്യത്തിൽ വരുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ഗ്രാമസഭകൾ ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഒരു പദ്ധതിയെ പറ്റി കൂടുതലറിയാൻ നിങ്ങളുടെ വാർഡ് മെമ്പറുമായി ബന്ധപ്പെടുക. ശേഷം മെമ്പർ പറയുന്നത് പോലെ ചെയ്യുക.

by