നമുക്ക് അറിയാം ഇന്നത്തെ കാലത്തു ഗാർഹിക ഉപയോഗത്തിനായി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല.നമുടെ സംസ്ഥാനത്തിൽ ഗ്യാസ് ബുക്ക് ചെയ്യുന്നത് പ്രധാനമായും നാല് രീതികളിലൂടെയാണ്. ഗ്യാസ് ഏജൻസിയിൽ നേരിട്ട് പോയ് പണം നൽകി ഗ്യാസ് സ്വീകരിക്കുക, വാട്സ് ആപ് വഴി ബുക്ക് ചെയ്ത്, ഓൺലൈൻ വഴി ബുക്ക് ചെയ്ത്, കൂടാതെ കമ്പനി തന്ന നമ്പറിലേക്ക് വിളിച്ചു ബുക്ക് ചെയ്തുമായാണ്.
നമ്മൾ സാധാരണ ഗ്യാസ് ബുക്ക് ചെയ്യുന്നതിന് വേണ്ടി ഗ്യാസ് ഏജൻസിയിൽ നിന്നും ലഭിക്കുന്ന നമ്പറിലേക്ക് നമ്മൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും വിളിച്ചു കൊണ്ടാണ്. കേരളത്തിൽ ഭൂരിഭാഗം പേരും ഈ ഒരു രീതി തന്നെയാണ് പിന്തുടരുന്നതും. എന്നാൽ ഇപ്പോൾ നമ്മൾ ഗ്യാസ് ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന കമ്പനി നമ്പറിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഇന്ത്യൻ ഗ്യാസ് കണക്ഷന്റെ ഏജൻസികളാണ് ഇപ്പോൾ അവരുടെ ബുക്കിംഗ് നമ്പറിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഈ മാറ്റം വന്ന നമ്പർ മിക്ക ആളുകളുടെയും മൊബൈൽ നമ്പറിലേക്ക് SMS ആയി ഔദ്യോധികമായി തന്നെ വന്നിട്ടുണ്ട്. 7718955555 ഇതാണ് പുതിയ മാറ്റം വന്ന നമ്പർ . ഇനി ഈ മാറ്റങ്ങൾ കാലതാമസം കൂടാതെ ഭാരത് ഗ്യാസ് ഏജൻസികൾ പോലുള്ള കമ്പനികളിലും പ്രതിഫലിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

by