സ്ത്രീകൾക്ക് വിവാഹ ധനസഹായം

- Sponsored Links -

നമ്മുടെ സംസ്ഥാനത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങായി നിരവധി പദ്ധതികൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയാണ് കേരള സർക്കാർ മംഗല്യ പദ്ധതി. സാധു സ്ത്രീകളായ വിധവകൾക്കും വിവാഹ ബന്ധം വേർപെടുത്തിയിട്ടുള്ള സ്ത്രീകൾക്ക് പുനർവിവാഹത്തിനും സാമ്പത്തിക സഹായം ലഭ്യമാകുന്ന പദ്ധതിയാണ് ഇത്. അതാത് ജില്ലകളിലെ വനിതാ ശിശുക്ഷേമ ഓഫീസർ ആണ് ഈ പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

25000 രൂപയുടെ സാമ്പത്തിക സഹായം ആണ് ഈ പദ്ധതി പ്രകാരം ലഭിക്കുന്ന തുക. 2008 ൽ തുടങ്ങിയ ഈ പദ്ധതി പ്രകാരം ഓരോ വർഷവും അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. ഈ വർഷത്തെ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20 ആണ്. അതിന് മുൻപ് അപേക്ഷകൾ അതാത് ജില്ലകളിലെ വനിതാ ശിശുക്ഷേമ ഓഫീസർക്ക് മുൻപാകെ സമർപ്പിക്കുക.

- Sponsored Links -

താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ ഫോം ലഭിക്കും. വിശദമായ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻകാർഡ് ഉള്ളവർ ആയിരിക്കണം. 18- 50 വയസ്സ് പര്യാപരിധി, ആവശ്യമേ സർട്ടിഫിക്കറ്റ് കൂടെ അപേക്ഷകയോടൊപ്പം അഹാജരാക്കേണ്ടതുണ്ട്. അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് :ലിങ്ക് 

 

- Sponsored Links -

Leave a Reply