നമ്മുടെ രാജ്യത്ത് വാഹങ്ങങ്ങൾ അതായത് ഇരുചക്ര, മുച്ചക്ര, നാല് ചക്ര, ഹെവി വാഹങ്ങൾ ഉൾപ്പടെ ഏത് തരാം വാഹനങ്ങൾ ഉള്ളവർക്കും അടുത്ത വർഷം ജനുവരി മുതൽ ബാധിക്കുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഗതാഗതവുമായി ബന്ധപ്പെട്ട് നിരവധി നിയമംങ്ങൾ കേന്ദ്ര സർക്കാർ കൊണ്ട് വന്നിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു നിയമം ആണിത്. വാഹങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന ഈ അവസ്ഥയിൽ, വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന പുക മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും കൂടി വരികയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ മലിനീകരണ പെരുമാറ്റ ചട്ടം ലങ്കിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ . ഇതിന്റെ അടിസ്ഥാനത്തിൽ 2021 ജനുവരി മുതൽ സാധുവായ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ആർ.സി ബുക്ക് പരിശോധന സമയത്ത് പിടിച്ചെടുക്കുന്നതായിരിക്കും. ചില വാഹനങ്ങൾക്ക് 6 മാസവും ചിലതിന് ഒരു വർഷവുമാണ് പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി ഉള്ളത്.
ഡിസംബർ അവസാനം മുതൽ പി.യൂ.സി. സർട്ടിഫിക്കറ്റ് ഓൺലൈനായി ആക്കുകയും ഇത് മുഖേന പരിശോധന സമയത്ത് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് വാലിഡ് ആണോ എന്ന് പരിശോധിക്കാനും സാധിക്കും. സർട്ടിഫിക്കറ്റ് കാലാവധി പുതുക്കേണ്ട സമയത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ നിങ്ങളുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുന്നതായിരിക്കും.

by