സാധാരണക്കാരായ ആളുകൾക്ക് വേണ്ടി ഇപ്പോഴിതാ പുതിയ ഒരു പ്രഖ്യാപനം കൂടെ കേന്ദ്ര സർക്കാരിൽ നിന്നും വന്നിരിക്കുകയാണ്. ആധാർ കാർഡ് ഉള്ള ഏതൊരാൾക്കും തന്നെ ഉപകാരപ്പെടുന്ന ഒരു സന്തോഷ വാർത്തയാണിത്. നമ്മൾ ഏവരും തന്നെ നമ്മുടെ എന്തുതരം അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടിയും ഒരു അടിസ്ഥാന രേഖയായി ഉപയോഗിക്കുന്നതാണ് നമ്മുടെ ആധാർ കാർഡ്. ആധാർകാർഡ് നമ്മൾ നമ്മുടെ മറ്റു രേഖകകളുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് തന്നെ ആധാർ കാർഡിൽ ഉള്ള എന്തുതന്നെ വിവരങ്ങളും നമ്മുടെ മറ്റു രേഖകളും വരുന്നതായിരിക്കും.
അതുകൊണ്ട് ആധാർ കാർഡിൽ ഉള്ള എന്തുതരം തിരുത്തലുകളും നമ്മൾ തീർച്ചയായും ശരിയാ കണ്ടതാണ്. ഇതുപോലെ ഉള്ള തിരുത്തലുകൾ നമ്മൾ തിരുത്താൻ വേണ്ടി അക്ഷയ കേന്ദ്രങ്ങളിലും അതുപോലെ മറ്റു സർക്കാർ ഓഫീസുകളിലും കയറിയിറങ്ങൽ പതിവാണ്. എന്നാൽ ഈയൊരു ഇറക്കത്തിന് ഒരു അറുതി വരുത്തുകയാണ് സർക്കാരിൻറെ ഒരു പുതിയ പദ്ധതി പ്രകാരം. ഇനിമുതൽ നിങ്ങളുടെ ആധാറിൽ ഏതെങ്കിലുമൊരു തിരുത്തലുകൾ കൊണ്ടുവന്നാൽ അവ പിന്നീട് മറ്റു രേഖകളിലും അതേ മാറ്റത്തിരുത്തലുകൾ കൊണ്ടു വരുന്നതാണ്.
നമ്മൾ കാർഡിൽ എന്തെങ്കിലുമൊരു മാറ്റത്തിരുത്തലുകൾ കൊണ്ടുവന്നാൽ ആധാറുമായി ബന്ധിപ്പിച്ച് മറ്റെല്ലാ രേഖകളിലും ഈയൊരു മാറ്റം തൽസമയം തന്നെ വരുന്നതായിരിക്കും. ഇതിനായി നമ്മൾ പിന്നീട് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ടതായി വരുന്നില്ല. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, ഇൻഷുറൻസ് പോളിസികൾ, ഫോൺ നമ്പറുകൾ, തുടങ്ങിയവയെല്ലാം നമ്മൾ ഇതിനോടകംതന്നെ ആധാറുമായി ബന്ധിപ്പിച്ചതാകും. ബാങ്ക് അക്കൗണ്ട്, ടെലികോം, ഇൻഷുറൻസ് , ഗ്യാസ് കണക്ഷൻ, ഇവയിലൊക്കെ മാറ്റത്തിരുത്തലുകൾ കൊണ്ടുവരാൻ ഉപഭോക്താക്കൾക്ക് ഈയൊരു പദ്ധതി വളരെയധികം സഹായം ചെയ്യുന്നു. ഈ പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പിനുവേണ്ടി ഉള്ള നടപടി ക്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

by