നമ്മുടെ നാട്ടിൽ ഒരുപാട് പേർക്കും അറിയാത്ത ഒരു സംരംഭത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സംരംഭം തുടങ്ങാൻ ആവശ്യമായ മെഷീന്റെ വില 6 .78 ലക്ഷം മാത്രം, മാത്രമല്ല ഏകദേശം 34 ലക്ഷം രൂപ പ്രതിവർഷ വരുമാനമായി ലഭിക്കുന്നതാണ്. വീടിന്റെ ഭിത്തിയിൽ അതും അകത്തും പുറത്തും ഇഷ്ടമുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു മെഷീനും അതിന്റെ പ്രവർത്തനവും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓട്ടോമാറ്റിക് വാൾ ഇൻജെക്ട് പ്രിൻറർ ആണ് മെഷീൻ, ഇതുപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങൾ വീടിന്റ ഉള്ളിലെ ഭിത്തിയിൽ പ്രിന്റ് ചെയ്യാം.
വീടിന്റെ ഉള്ളിലെ ഭിത്തിയിൽ ആണെങ്കിൽ ലൈഫ് ലോങ്ങ് ആയിട്ടും, പുറത്തെ സ്ഥലത്ത് ആണെങ്കിൽ 4 വര്ഷം വരെയും ഇതിന് വാറന്റി കൊടുക്കാവുന്നതാണ്. താഴെ കൊടുത്തിട്ടുള്ള വീഡിയോ മെഷീൻറെ പ്രവർത്തനവും മറ്റു കാര്യങ്ങളും മനസ്സിലാക്കി തരും. ടൈൽ ഒട്ടിച്ച സ്ഥലത്തും പ്ലാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ വരെ പ്രിന്റ് ചെയ്യാൻ സാധിക്കും.
മെഷീൻ ഓൺലൈനായി വാങ്ങാനായി ഈ മെഷീൻ ആവശ്യമുള്ളവർക്ക് ഇന്ത്യമാർട് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഏകദേശം 6.5 ലക്ഷം രൂപയാണ് (കൂടെ ടാക്‌സും ട്രാസ്പോർട് ചാർജും) ഇതിന്റെ വില. 3D ചിത്രങ്ങൾ ഉൾപ്പടെ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഈ മെഷീൻ ഉപയോഗിച്ച് നല്ല ഒരു സംരംഭം തുടങ്ങ് കഴിയും. ഇതിൽ ആവശ്യമായ മഷി ലിറ്ററിന് 3000 രൂപയാണ്. 60 രൂപ മുതൽ 80 രൂപ വരെയാണ് ഒരു സ്‌കൊയർ ഫീറ്റ് ചെയ്യാൻ നമ്മുക്ക് ചിലവ് വരുന്നത്. ഏത് സൈസിലും എങ്ങനെയുള്ള പ്രതലത്തിലും പ്രിന്റ് ചെയ്യാൻ കഴിയുന്ന മെഷീൻ ആണിത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക.

by